കൊവിഡ് കാലത്തെ പൊതുവിപണികൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

June 24, 2020
market

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രങ്ങൾ പാലിക്കാനാണ് അധികൃതരും ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ആളുകൾ പൊതു ഇടങ്ങളിൽ ഇറങ്ങിത്തുടങ്ങി. പൊതു വിപണികളിലും മറ്റും പോകുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചെറുകടകള്‍ തൊട്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍വരെ- നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. എങ്കിലും കൊവിഡ് കാലത്തെ സന്ദര്‍ശനങ്ങള്‍ക്കും ഇടപാടുകള്‍ക്കും വളരെയേറെ പരിമിതികള്‍ ഉണ്ടുതാനും. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സുരക്ഷിതമായി മാത്രം ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

* എല്ലായിടത്തും കൊവിഡ് പ്രോട്ടോകോൾ (മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ ഇടക്കിടെ ഹാന്‍ഡ് സാനിറ്റൈസറോ, സോപ്പുപയോഗിച്ചോ വൃത്തിയാക്കുക) പ്രകാരം മാത്രം ഇടപെടാന്‍ ശ്രദ്ധിക്കേണ്ടതാണ്.

*ഷോപ്പുകളുടെ പ്രവേശന കവാടത്തില്‍തന്നെ സാനിറ്റൈസര്‍ സജ്ജീകരിക്കേണ്ടതാണ്.

*ഉപഭോക്താക്കളുടെ പേരും തീയതിയും സമയവും ഫോണ്‍ നമ്പരും രേഖപ്പെടുത്താനുള്ള ഒരു പുസ്തകം ഷോപ്പുകളില്‍ ക്രമീകരിക്കേണ്ടതാണ്.

*വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉപഭോക്താക്കള്‍ മുന്‍കൂട്ടി തയ്യാറാക്കി ആ സാധനങ്ങള്‍ മാത്രം റാക്കുകളില്‍ നിന്നും എടുക്കാന്‍ ശ്രദ്ധിക്കുക.

*അനാവശ്യമായി റാക്കുകളില്‍ തൊടുകയോ സാധനസാമഗ്രികള്‍ എടുത്തു പരിശോധിക്കാനോ പാടുള്ളതല്ല

*ഓരോ തവണയും സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കുക.

*സാധനങ്ങളുടെ  അളവു-തൂക്ക-വിലപ്പട്ടിക രേഖപ്പെടുത്തിയ ബോര്‍ഡുകളോടൊപ്പം നിര്‍ബന്ധമായും പൊതുനിര്‍ദ്ദേശങ്ങളും സാധനങ്ങളുടെ ബ്രാന്‍ഡ്, ഉല്‍പ്പാദന തീയതി, കാലാവധി തീരുന്ന തീയതി എന്നിവ രേഖപ്പെടുത്തിയ മറ്റൊരു ബോര്‍ഡും ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് സ്ഥാപിക്കേണ്ടതാണ്.

*വായു സഞ്ചാരം കുറഞ്ഞതും ഇടുങ്ങിയതുമായ കടകളില്‍ അധിക സമയം ചിലവിടരുത്‌.

*ചെറുകടകളില്‍ ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരം പരസ്പരമുള്ള സംസാരം ഒഴിവാക്കിക്കൊണ്ട് അനുയോജ്യമായ രീതിയില്‍ ജീവനക്കാര്‍ സാധനങ്ങള്‍ കൈമാറുക.

*65 വയസ്സുകഴിഞ്ഞവര്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, ജീവിതശൈലീരോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഒരു കാരണവശാലും വരരുത്‌.

*പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കവിലക്കില്‍ ഉള്ളവരും സാധനങ്ങള്‍ വാങ്ങാനോ ജോലിക്കോ കടകളില്‍ വരാന്‍ പാടുള്ളതല്ല.

Story Highlights: Covid restrictions