കൊറോണക്കാലത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ അറിയാൻ…

June 17, 2020


ലോക്ക്ഡൗൺ ഇളവുകള്‍ വന്നതോടുകൂടി പൊതുഗതാഗത സംവിധാനം സജീവമായിരിക്കുകയാണ്. കൊറോണ ഭീഷണി നിലനില്‍ക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ബസ്- ട്രെയിന്‍- ടാക്സി തുടങ്ങി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന ഓരോ വ്യക്തികളും വളരെയേറെ കാര്യങ്ങള്‍ പാലിക്കേണ്ടതായുണ്ട്.

പനി, ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനം ഒഴിവാക്കേണ്ടതാണ്. 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്.

എല്ലാ വ്യക്തികളും നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ള വ്യക്തികളുടെ അടുത്തിരിക്കരുത്. സീറ്റ് ഹാന്റില്‍, വാതില്‍ പിടി തുടങ്ങിയ പൊതുസ്പര്‍ശന പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

Read also: വാലില്‍ കുടുങ്ങിയ കയറുമായി കൂറ്റന്‍ തിമിംഗല സ്രാവ്; രക്ഷപ്പെടുത്താന്‍ മുങ്ങല്‍ വിദഗ്ധരുടെ പരിശ്രമം: അപൂര്‍വ വീഡിയോ

ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കണം.
യാത്രയില്‍ മറ്റു വ്യക്തികളുമായുള്ള സംസാരം ഒഴിവാക്കേണ്ടതാണ്.
ബാക്കി തുക വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കൃത്യമായ പണം കൊടുത്തു ടിക്കറ്റുകള്‍ എടുക്കുന്നതായിരിക്കും ഉത്തമം.

കൊവിഡുകാല യാത്രകള്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രം പരിമിതപ്പെടുത്തുക.

Story Highlights: Covid Updates health department