കൊറോണക്കാലത്ത് പ്രമേഹബാധിതർക്കും വേണം ഏറെ കരുതൽ
കൊവിഡ് കാലത്ത് പ്രമേഹബാധിതര്‍ വളരെയേറെ കരുതലോടും ജാഗ്രതയോടും കൂടിയായിരിക്കണം ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍. സാധാരണ വ്യക്തികളെക്കാളും കൂടുതല്‍ ശ്രദ്ധയും കരുതലും പ്രമേഹബാധിതര്‍ കൊവിഡ് കാലയളവില്‍ വച്ചുപുലര്‍ത്തേണ്ടതുണ്ട്.
അനിയന്ത്രിതമായ പ്രമേഹബാധ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും അതുവഴി അണുബാധ വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളിലേക്ക് പ്രമേഹരോഗികള്‍ പെട്ടെന്ന് എത്തുകയും ചെയ്യുന്നു.
ഓര്‍ക്കുക…
*പ്രമേഹബാധിതര്‍ പതിവ് പരിശോധനകള്‍ മുടക്കാന്‍ പാടുള്ളതല്ല
*കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുകയും വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളേണ്ടതുമാണ്.
*കൊവിഡ് സാഹചര്യം മൂര്‍ച്ഛിക്കുന്ന പക്ഷം സര്‍ക്കാര്‍ സംവിധാനമായ ഇ സഞ്ജീവനി പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പതിവു പരിശോധനകള്‍ തുടരേണ്ടതാണ്.
*അല്ലെങ്കില്‍ പതിവായി ചികിത്സിക്കുന്ന ഡോക്ടറെ ഫോണ്‍വഴി ബന്ധപ്പെട്ടു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
*ചികിത്സിക്കുന്ന ഡോക്ടര്‍, സമീപത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍, ഒരാവശ്യം വന്നാല്‍ പെട്ടെന്ന് പോകേണ്ട ആശുപത്രി, കൊവിഡ് ഹെല്‍പ്പ് ലൈന്‍, ദിശ എന്നിവയുടെ നമ്പര്‍ എപ്പോഴും കാണാവുന്ന ഒരു സ്ഥലത്ത് എഴുതി വെയ്ക്കണം.
*പതിവായി കഴിക്കുന്ന മരുന്നുകള്‍ കൂടുതലായി വാങ്ങി സൂക്ഷിക്കണം.
*മരുന്നുകള്‍ വാങ്ങാനായി ഓണ്‍ലൈന്‍ ഡെലിവറി സിസ്റ്റത്തെ ആശ്രയിക്കുകയും ചെയ്യാവുന്നതാണ്
*കൂടെക്കൂടെ വീടിനു പുറത്തേക്ക് പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
*ഗ്ലൂക്കൊമീറ്റര്‍ ഉപയോഗിച്ചുകൊണ്ട് വീടിനുള്ളില്‍ വച്ചുതന്നെ ഇടക്കിടക്ക് പ്രമേഹ പരിശോധന നടത്തുന്നത് ഉത്തമമായിരിക്കും.
*ശരിയായ വ്യായാമവും ആഹാരക്രമീകരണവും പ്രമേഹബാധ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്.
*കൂടാതെ രോഗ പ്രതിരോധ-നിയന്ത്രണ മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും (മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ചു കൂടെക്കൂടെ കൈകഴുകുക) കൃത്യമായി പാലിക്കേണ്ടതുമാണ്.
Story Highlights: Diabetic patience on Covid season