ലോക്ക് ഡൗണ്‍ ബ്രേക്കിന് ശേഷം അതിഗംഭീര ദൃശ്യവിരുന്നുമായി ഫ്ളവേഴ്‌സ് ടിവി; അറിയാം ഇഷ്ട പരിപാടികളുടെ സമയക്രമം

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്ളവേഴ്‌സ് ടിവി. ചിരിയും ചിന്തയും സ്‌നേഹവും നിറച്ച പരിപാടികളിലൂടെ ഫ്ളവേഴ്‌സ് സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചു. ലോക്ക് ഡൗണ്‍ ബ്രേക്കിന് ശേഷം വീണ്ടും പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്‌സ് ടിവി അതിഗംഭിര ദൃശ്യവിരുന്ന് ഒരുക്കുന്നു; ആസ്വാദകരുടെ ഇഷ്ട പരിപാടികളിലൂടെ…
അടുക്കളയില്‍ നിന്നും പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയതാണ് ഫ്ളവേഴ്‌സ് ടിവിയലൂടെ ഉപ്പും മുളകും എന്ന വാക്ക്. ചിരി പൂശിയ ഉപ്പും മുളകും പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍. എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്ക് ഫ്ളവേഴ്‌സ് ടിവിയില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം ഉപ്പും മുളകും പരിപാടി.

മലയാളത്തിലെ ഹാസ്യാവതരണത്തിന് പുതിയ മുഖം നല്‍കിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ ഷോ. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി 9.30 നാണ് കോമഡി സൂപ്പര്‍ ഷോയുടെ സംപ്രേക്ഷണം. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ആസ്വാകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട് അതിഗംഭീരമായ ഈ ഹാസ്യാവിഷ്‌കാരം. ലോക്ക് ഡൗണ്‍ ബ്രേക്കിന് ശേഷം വീണ്ടും കാഴ്ചയുടെ വര്‍ണ്ണപ്പകിട്ടുമായി എത്തുകയാണ് കോമഡി സൂപ്പര്‍ ഷോ.

പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്. സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളുടെ ആവേശവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിക്കാറുണ്ട് പ്രേക്ഷക ലക്ഷങ്ങള്‍.

താരതമാശകളുടെ തിളക്കത്തോടെ ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9.30 ന് പ്രേക്ഷകര്‍ക്ക് മുമ്പിലേയ്‌ക്കെത്തുന്നു. ഫ്ളവേഴ്‌സ് ടിവിയുടെ അണിയറയില്‍ ഇനിയും ഒരുങ്ങുന്നുണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ മനോഹരമായ ഒട്ടനവധി സര്‍പ്രൈസുകള്‍…
Story highlights: Flowers TV New Time Schedule