അടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാം

June 26, 2020

കൊവിഡ്-19 അതിശക്തമായി തന്നെ വ്യാപിക്കുകയാണ്. സമൂഹ വ്യാപനത്തിനുള്ള സാധ്യത കേരളത്തിലും പടിവാതിൽക്കലുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള സുപ്രധാന അപ്ഡേറ്റ് നടത്തിയിരിക്കുകയാണ് ഗൂഗിൾ.

ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ്, ഗൂഗിൾ അസ്സിസ്റ്റന്റ് എന്നിവയെല്ലാം ഉപയോഗിച്ച് അടുത്തുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളും അവ സർക്കാരിന്റേതാണോ, സ്വകാര്യ സ്ഥാപനമാണോ എന്നൊക്കെ അറിയാൻ സാധിക്കും.

Read More: ഇതൊക്കെയാണ് ശരിക്കും സംഭവം; ആത്മവിശ്വാസം വിജയത്തിലെത്തിയ്ക്കും, കൈയടിനേടി ഒരു മിടുക്കി

എങ്ങനെയാണ് ടെസ്റ്റിംഗ് എന്ന് തുടങ്ങി ബന്ധപ്പെടേണ്ട വിവരങ്ങൾ വരെ ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾക്ക് പുറമെ എട്ട് ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.

Story highlights-google begins charting covid 19 testing centres on maps, search and assistant