താരാട്ട് ഈണത്തില്‍ ഹൃദയം നിറച്ച് ‘ജ്വാലാമുഖി’: മനോഹരം ഈ സംഗീതാവിഷ്കാരം

മനോഹരമായ ഒരു താരാട്ട് ഈണം കൊണ്ട് ആസ്വാദകമനസ്സുകളില്‍ ശ്രദ്ധ നേടുകയാണ് ജ്വാലാമുഖി എന്ന മ്യൂസിക് വീഡിയോ. ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങള്‍ക്കായാണ് ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. മാതൃ വാത്സല്യത്തിന്റെ സന്ദേശം പകരുന്ന ജ്വാലാമുഖി മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.
ഏഴ് അമ്മമാര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു എന്നതാണ് ഈ താരാട്ട് വീഡിയോയുടെ പ്രധാന ആകര്‍ഷണം. സ്മിത നമ്പ്യാര്‍ വരികള്‍ എഴുതി സംവിധാനം ചെയ്ത ജ്വാലാമുഖിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നത് സജ്ന വിനീഷ് ആണ്. സീതാലക്ഷ്മി, അനുശ്രീ എസ് നായര്‍, പൂര്‍ണിമ, സുസ്മിത തുടങ്ങിയവര്‍ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ നൃത്താവിഷ്കാരമാണ് ജ്വാലാമുഖി. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് മനോഹരമായ ഈ സംഗീത വീഡിയോ ഒരുക്കിയിരിക്കുന്നതും.
പരസ്പരം ആരും നേരില്‍ കാണാതെ പലയിടങ്ങളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയില്‍ അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്നേഹവും പ്രതീക്ഷകളുമാണ് പങ്കുവയ്ക്കുന്നത്. ഒരു കുഞ്ഞു ആദ്യമായ് കേള്‍ക്കുന്ന സംഗീതം അമ്മയുടെ പാട്ടാണ്, താരാട്ട്. നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാതെ റെക്കോര്‍ഡ് ചെയ്ത പാട്ട് അമ്മമാര്‍ക്കു ഏറ്റു പാടാന്‍ പാകത്തിലുള്ള ഒരു പുതിയ താരാട്ടായാണ്.
പെണ്കുഞ്ഞു വളരുമ്പോള്‍ അവളുടെ പാല് പുഞ്ചിരിയും കുറു മൊഴി കൊഞ്ചലുകളും പിച്ചവയ്പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. മകള്‍ ഭാവിയില്‍ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളര്‍ച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് പാട്ടിലെ വരികള്‍.
ഓം പ്രൊഡക്ഷന്‍സ് പുറത്തിറക്കുന്ന വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് സൗമ്യ സാഗര്‍ ആണ്. ഏഴ് അമ്മമാരും ജ്വാലാമുഖിയില്‍ മുഖം കാണിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ ഇടങ്ങളിലെ പരിമിതമായ സൗകര്യങ്ങള്‍ക്കകത്തു നിന്നുകൊ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രം പൂര്‍ത്തീകരിച്ചു എന്നതും ജ്വാലാമുഖിയുടെ പ്രത്യേകതയാണ്.
Story highlights: Jwalamukhi Musical video