‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട’- മാസ്സ് ഡയലോഗുമായി സുരേഷ് ഗോപിയുടെ രണ്ടാം വരവ്

June 26, 2020

61-ാം പിറന്നാൾ നിറവിലാണ് നടൻ സുരേഷ് ഗോപി. നീണ്ട ഇടവേളയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയിൽ നിറയുകയാണ് താരം. അതുകൊണ്ടുതന്നെ ഈ പിറന്നാൾ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതുമാണ്. പിറന്നാൾ സമ്മാനമായി സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ ടീസർ എത്തി.

മാസ്സ് ഡയലോഗുകളാണ് ടീസറിന്റെ പ്രത്യേകത. ‘ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന ഡയലോഗുമായാണ് സുരേഷ് ഗോപി എത്തുന്നത്.

‘കസബ’യ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവൽ’. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ ലാലും പ്രധാന കഥാപാത്രമാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ് ‘കാവൽ’ നിർമിച്ചിരിക്കുന്നത്.

Read More: 61-ാം ജന്മദിനത്തിൽ സുരേഷ് ഗോപിയെ കാത്തിരിക്കുന്ന രണ്ടു സമ്മാനങ്ങൾ

സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പിറന്നാൾ സമ്മാനമായി എത്തി. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി എത്തുന്നത്.

Story highlights- kaaval movie teaser