ബസ് ടിക്കറ്റ് നിരക്ക് കൂടില്ല; അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ
സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് അധികമായി ഈടാക്കാനുള്ള ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ. ഡിവിഷന് ബഞ്ചാണ് വിധി സ്റ്റേ ചെയ്തിരിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിനിമം ചാര്‍ജ് എട്ട് രൂപയായിത്തന്നെ തടരും.
കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ഘട്ടത്തില്‍ ബസ് ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സ്വകാര്യ ബസ് ഉടമകള്‍ നിരക്ക് വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്.
നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്നും മിനിമം ചാര്‍ജ് 12 രൂപ ഈടാക്കിയിരുന്നു. ഇതിനുശേഷമാണ് ഡിവിഷന് ബഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിരിയ്ക്കുന്നത്.
Story highlights: Kerala High court stays bus charge hike order