സംസ്ഥാനത്ത് 272 പേര്‍ക്കുകൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം

July 7, 2020
new Covid cases

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം പടര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 38 പേര്‍ മറ്റ് സംസ്ഥാങ്ങളില്‍ നിന്നും എത്തിയവരും.

അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരു സിഐഎസ്എഫ് ജവാന്‍, 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശ്ശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

111 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Story highlights: Covid 19 Corona Virus In Kerala Latest Updates CM Press Meet