പിപിഇ കിറ്റ് ധരിച്ച് പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വരാം; ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

June 24, 2020
NRIs can take flights to Kerala wearing PPE Kit

പ്രവാസകിളുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തുന്ന തീരുമാനവുമായി സര്‍ക്കാര്‍. വിദേശത്തു നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഇളവ് വരുത്തി. ഇതുപ്രകാരം കൊവിഡ് 19 പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അതേസമയം യാത്രക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാന കമ്പനികള്‍ സൗകര്യം ഒരുക്കണം. ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്താന്‍ പലരും വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read more: വെല്ലുവിളികളില്‍ തകര്‍ന്നില്ല, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിങ് ഓഫീസറായി ആഞ്ചല്‍: അറിയണം ഈ വിജയഗാഥ

എന്നാല്‍ കൊവിഡ് 19 പരിശോധന സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പരിശോധന സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് വിവിധ എംബസികള്‍ വിദേശകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

Story highlights: NRIs can take flights to Kerala wearing PPE Kit