സമൂഹവ്യാപനഭീതി; എറണാകുളത്ത് നടപടികൾ കർശനമാക്കുന്നു
കൊറോണ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിലും വർധിച്ചുവരുകയാണ്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അധികൃതർ. സമൂഹവ്യാപന ഭീതിയെ തുടർന്ന് എറണാകുളത്ത് പൊലീസ് നടപടികൾ കടുപ്പിക്കാൻ ധാരണയായി. സമൂഹവ്യാപന ഭീഷണിയെത്തുടർന്ന് മലപ്പുറത്തും തിരുവനന്തപുരത്തും നടപടികൾ നേരത്തെ കർശനമാക്കിയിരുന്നു.
മാസ്ക് ധരിക്കൽ, പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കൽ എന്നിവയ്ക്ക് പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കും. വിജിലൻസ്, സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിക്കാനും തീരുമാനമായി.
Read also: അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ജീവികൾ; മരണമില്ലായ്മയുടെ രഹസ്യം ഇതാണ്
സീറ്റിംഗ് കപ്പാസിറ്റി കുറഞ്ഞ ഹോട്ടലുകളിൽ ഇനി മുതൽ പാഴ്സലുകൾ മാത്രമേ അനുമതിക്കുകയുള്ളു. ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, മാളുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും പരിശോധന കർശനമാക്കും. അടുത്ത 9 ദിവസത്തേക്ക് കർശനപരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Kochi undergoing strict restrictions