‘കാലിൽ കൊലുസുമിട്ട്, അങ്ങിതാ നിൽക്കുന്നു തമ്പുരാട്ടി’- നാടൻ ചേലിൽ അനുശ്രീ
ലോക്ക് ഡൗൺ സമയത്ത് ഫോട്ടോഷൂട്ട് തിരക്കുകളിലാണ് നടി അനുശ്രീ. നടൻ വേഷങ്ങളിലും കഥാപാത്രങ്ങളിലും മാത്രം കണ്ടിരുന്ന അനുശ്രീ വേറിട്ട പരീക്ഷണങ്ങളാണ് ഈ സമയത്ത് നടത്തിയത്. മോഡേൺ ഫോട്ടോഷൂട്ടുകൾക്ക് പിന്നാലെ തനി നാടൻ വേഷങ്ങളിലേക്ക് വീണ്ടും മടങ്ങിയിരിക്കുകയാണ് നടി.
മലയാളി തനിമ തുളുമ്പുന്ന വേഷവിധാനങ്ങളോടെയാണ് അനുശ്രീയുടെ പുതിയ ചിത്രങ്ങൾ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മുൻപ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ഉദ്ധേശമെന്താണെന്ന് നടി വ്യക്തമാക്കിയിരുന്നു.
‘പരിവർത്തനം..ഞാൻ മലയാളത്തിൽ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിംചെയ്തിട്ട് 8 വർഷമായി. അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളും വഴങ്ങുന്ന ഒരു അഭിനേതാവായി മാറേണ്ടത് എന്റെ കടമയാണ്. ഈ ഫോട്ടോഷൂട്ട് പരമ്പരകൾ എന്റെ സ്റ്റീരിയോടൈപ്പ് തകർക്കുവാനുള്ള ശ്രമങ്ങളാണ്’. അനുശ്രീ കുറിക്കുന്നു.
Read More:ജോക്കറുമുതൽ എലിസബത്ത് രാജ്ഞി വരെ; സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി
2012ൽ ‘ഡയമണ്ട് നെക്ളേസ്’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമാലോകത്തേക്ക് ചുവടുവച്ചത്. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.
Story highlights-latest photoshoot of anusree