കൊവിഡ് കാലത്തെ ആശങ്ക; ആളുകളിൽ മുടികൊഴിച്ചിൽ വർധിക്കുന്നു
പലരുടെയും വലിയൊരു സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ആരോഗ്യവുമായി ബന്ധപ്പെട്ടാണ് മുടി കൊഴിച്ചിലും സംഭവിക്കുന്നത്. അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ്. ആശങ്കയും ആകുലതയും മനസിനെ കീഴടക്കുമ്പോൾ മുടികൊഴിച്ചിലും ശക്തമാകും.
ലോകം തന്നെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കൊവിഡ് കാലത്ത് ആശങ്ക വർധിച്ച് മുടികൊഴിച്ചിൽ നേരിടുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. തുടർച്ചയായി വീട്ടിൽ കഴിയേണ്ടി വന്നതിന്റെയും ഭാവതിയെ കുറിച്ചുള്ള ആശങ്കയുമെല്ലാം 70 ശതമാനത്തോളം ആളുകളിലാണ് മുടികൊഴിച്ചിൽ വർധിപ്പിച്ചത്.
മാനസിക പിരിമുറുക്കവും, ഹോർമോൺ വ്യതിയാനവുമെല്ലാം ഇതിന്റെ ഭാഗമാണ്. ജോലി നഷ്ടമായതും, രോഗ ഭീതിയുമെല്ലാം ആളുകളെ വല്ലാതെ ബാധിച്ചിരിക്കുന്നു. അതിന്റെ ഭാഗമായാണ് മുടികൊഴിച്ചിൽ ശക്തമാകുന്നത്.
Read More: സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി
മുടികൊഴിച്ചിൽ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അതിന്റെ പ്രതിവിധി കാണേണ്ടതാണ്. കാരണം, വിവിധ ഘട്ടങ്ങളിലൂടെയാണ് മുടി കൊഴിയുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായത്തോടെ മുടി കൊഴിച്ചിൽ തടയാൻ ശ്രമിക്കുക.
Story highlights- lock down leads to hair loss