‘ഐ മിസ് യു ഡാ പൊറോട്ടാ’; കിടിലന്‍ താളത്തില്‍ കൊതിയൂറുന്നൊരു പൊറോട്ട പാട്ട്
‘പൊറോട്ട’ ആ ഒരു വാക്കു മതി മലയാളികള്‍ക്ക് വായില്‍ വെള്ളമൂറാന്‍. അത്രമേല്‍ മലയാളികളുമായി ആത്മബന്ധം പുലര്‍ത്തുന്നുണ്ട് പൊറോട്ട എന്ന ഭക്ഷണം. മലയാളികളുടെ രുചിയിടങ്ങള്‍ കീഴടക്കിയ പൊറോട്ടയെക്കുറിച്ചുള്ള ഒരു മനോഹര ഗാനം ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു.
ഐ മിസ് യു ഡാ പൊറോട്ട എന്ന് പേരിട്ടിരിയ്ക്കുന്നു ഈ പൊറോട്ട പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. കേള്‍ക്കുന്നവര്‍ക്ക് ഏറ്റുപാടാന്‍ പാകത്തിലുള്ള താളമാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം പൊറോട്ട മലയാളികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തുന്ന വരികളിലെ ലാളിത്യവും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ദൃശ്യഭംഗിയിലും ഈ പൊറോട്ട പാട്ട് ഏറെ മികച്ചു നില്ക്കുന്നു.
അവെനീര്‍ ടെക്നോളജി(AVENIR TECHNOLOGY) ആണ് പൊറോട്ട പാട്ടിന് പിന്നില്‍. സിയ ഉല് ഹഖ്, സച്ചിന് രാജ്, സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതവും ആശയവും. ഇവര്‍ മൂവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നതും. ഇര്‍ഷാദ് എം ഹസന് ആണ് മ്യൂസിക് വീഡിയോയുടെ നിര്‍മാണം. രമേഷ് കാവിലിന്റേതാണ് ഗാനത്തിലെ വരികള്‍. സാമുവല്‍ എബി, സന്‍രാജ് അമൃതം, അഖില്‍ കൃഷ്ണ, നൂറുദ്ദീന്‍, സുനീര്‍ മുഹമ്മദ്, സഹദ് ഉസ്മാന്, സെല്‍വിന്‍ വര്‍ഗീസ് തുടങ്ങിയവരാണ് മനോഹരമായ ഈ സംഗീതാവിഷ്കാരത്തിലെ മറ്റ് പ്രധാനപ്പെട്ട അണിയറപ്രവര്‍ത്തകര്‍.
Story highlights: Miss U Daa Porotta Song