കാട്ടിലെ രാജാവൊക്കെ ആയിരിക്കും, പക്ഷെ കളി എന്നോട് വേണ്ട; സിംഹക്കൂട്ടത്തിനെ വിരട്ടിയോടിച്ച് കീരി- രസികൻ വീഡിയോ

June 9, 2020

ആഢ്യത്വവും തലയെടുപ്പും ശൗര്യവുമൊക്കെ കൊണ്ട് കാട്ടിലെ രാജാവെന്ന വിശേഷണം തികച്ചും അനുയോജ്യമാണ് സിംഹത്തിന്. ആക്രമണ സ്വഭാവം കൂടി ഉള്ളതുകൊണ്ട് സിംഹത്തേക്കാൾ വലിപ്പമുള്ള മൃഗങ്ങൾ പോലും നേർക്കുനേർ പോരാട്ടത്തിന് വരാറില്ല. എന്നാൽ സിംഹത്തിന്റെ നാലിലൊന്ന് പോലുമില്ലാത്ത കീരി, അവയെ വിരട്ടിയോടിക്കുന്ന വീഡിയോ ശ്രദ്ധേയമാകുകയാണ്.

നാല് സിംഹിണികളെയാണ് കീരി നേരിടുന്നത്. കീരിയെ ഉപദ്രവിക്കാൻ നോക്കിയിട്ട് സാധ്യമാകാതെ അമ്പരന്ന് നിൽക്കുകയാണ് അവ. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സിംഹിണികൾക്ക് നേരെ ശൗര്യത്തോടെ കീരി പാഞ്ഞു ചെല്ലുകയാണ്.

ഒടുവിൽ കീരിക്ക് മുന്നിൽ സിംഹിണികൾക്ക് മുട്ടുമടക്കേണ്ടി വന്നു. ഏറെദൂരം നാല് സിംഹിണികളെയും ഓടിച്ച ശേഷമാണ് കീരി തിരികെവരുന്നത്. സിംഹത്തിന് വളരെ നിസാരമായി കീരിയെ ഉപദ്രവിക്കാം. പക്ഷെ അതിന്റെ ശൗര്യത്തിന്റെ മുന്നിൽ അവയ്ക്ക് അടിയറവ് വയ്‌ക്കേണ്ടി വന്നു.

story highlights-mongoose scaring four lions away