‘ഫഹദ് ഫാസിൽ പറയുന്നതൊന്നും മനസിലാകാത്ത ഞാനും ഓറിയോയും’- രസകരമായ ചിത്രവുമായി നസ്രിയ
മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തപ്പോൾ ഭർത്താവും നടനുമായ ഫഹദ് ഫാസിൽ ഏറ്റവുമധികം നേരിട്ട ചോദ്യം, നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചായിരുന്നു. ‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിർമാണ രംഗത്തേക്കും നസ്രിയ എത്തി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി സജീവമാണ് നടി.
തന്റെ വളർത്തുനായക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.; ഫഹദ് ഫാസിൽ പറയുന്ന കാര്യങ്ങൾ മനസിലാകാത്ത ഞാനും ഓറിയോയും’ എന്ന കുറിപ്പോടെ അമ്പരന്ന മുഖഭാവത്തോടെയിരിക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
Read More: കൊവിഡ് പ്രതിരോധത്തിൽ സഹായമായി നടൻ അജിത്ത് വികസിപ്പിച്ച ഡ്രോൺ; അഭിനന്ദനവുമായി സർക്കാർ
ലോക്ക് ഡൗൺ സമയത്ത് നസ്രിയ ഏറ്റവുമധികം പങ്കുവെച്ചത് വളർത്തുനായ ഓറിയോയുടെ വിശേഷങ്ങളാണ്. മാത്രമല്ല, ഫോട്ടോഗ്രഫിയിലെ പ്രാഗൽഭ്യവും നസ്രിയ പങ്കുവെച്ചിരുന്നു.
Story highlights-nazriya nazim’s funny instagram post