കൊറോണക്കാലത്ത് മലയാളികൾക്കിടയിൽ പടർന്നു പിടിച്ച ആ ശബ്ദത്തിന് പിന്നിലെ താരം ഇവിടെയുണ്ട്…
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ദിവസം ഒരിക്കലെങ്കിലും മലയാളികൾ ഈ ശബ്ദം കേൾക്കാതിരിക്കില്ല…’കൊറോണ വൈറസ് തടയാനാകും, പൊതുജന താതപര്യാർത്ഥം’.. കൊറോണക്കാലത്ത് ഇത്രമേൽ പരിചിതമായ മറ്റൊരു ശബ്ദം നാം കേട്ടും കാണില്ല. കൊറോണ വൈറസ് കോളർ ടൂണിലൂടെ മലയാളികൾക്കിടയിൽ പടർന്നുപിടിച്ച ആ ശബ്ദത്തിന് ഉടമ ഇവിടെയുണ്ട്.
ടിന്റു മോൾ ജോസഫ്, വോയ്‌സ് ഓവർ ആർട്ടിസ്റ്റ് എന്നൊരു ജോലിപോലും ഉള്ളതായി അറിയാതിരുന്ന ആ പെൺകുട്ടി ഇന്ന് മലയാളികൾക്കിടയിൽ ശബ്ദം കൊണ്ട് ശ്രദ്ധേയയായിക്കഴിഞ്ഞു. ദൂരദര്‍ശന്‍ ഡിഡി മലയാളത്തിലെ ‘ഗ്രാമം വികസനത്തിലേക്ക്’ എന്ന പരിപാടിയിലൂടെ ആദ്യമായി പരസ്യരംഗത്ത് ഡബ്ബിങ് ആരംഭിച്ചതാണ് ടിന്റു.
Read also: മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകം തിരഞ്ഞത് ആരതിനെ; കാരണം ഇതാണ്
പിന്നീട് മലയാളികൾക്ക് ഏറെ സുപരിചിതമായ ശിക്ഷാ അഭയാന്റെ പരസ്യങ്ങള്‍, തപാല്‍ ഇന്‍ഷുറന്‍സ്, ജന്‍ധന്‍ യോജന, ശുചിത്വ ഭാരത പദ്ധതി, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കേരളത്തിന്റെ പള്‍സ് പോളിയോ അറിയിപ്പ് എന്നിവയിലൊക്കെ നാം കേട്ട ശബ്ദം ടിന്റുവിന്റേതാണ്. കൊറോണക്കാലത്ത് കേരള ഗവണ്മെന്റിന്റെ നിരവധി ബോധവത്‌കരണ പരസ്യങ്ങളിലും ടിന്റുവിന്റെ ശബ്ദം നിറഞ്ഞുകേട്ടു.
Read also: വായനക്കാരെത്തേടി ആൽഫയും ബെറ്റോയും; ഇത് സഞ്ചരിക്കുന്ന വായനശാലയുടേയും ആത്മത്യാഗത്തിന്റെയും കഥ…
സിവിൽ സർവീസ് മോഹവുമായാണ് ടിന്റു ഡൽഹി, ജെഎൻയു ക്യാമ്പസിൽ എത്തിയത്. ഇന്റര്‍നാഷ്‌ണല്‍ റിലേഷനും ഇംഗ്ലീഷ് സാഹിത്യവുമൊക്കെ പഠിച്ച ടിന്റുവിന് ഇപ്പോൾ സിനിമയിൽ അഭിനയിക്കാനും, ശബ്ദം നൽകാനുമൊക്കെയാണ് ആഗ്രഹം. കോളജ് പഠനകാലത്ത് പോക്കറ്റ് മണിക്കായി ഡബ്ബിങ് ആരംഭിച്ച ടിന്റു ഇപ്പോൾ ഒരു പ്രൊഫഷണൽ ഡബ്ബിങ് ആർട്ടിസ്റ്റായി മാറിക്കഴിഞ്ഞു.
കേരളത്തിൽ കോട്ടയത്ത് പാലായാണ് ടിന്റുവിന്റെ സ്വദേശം. ഒമ്പതാം വയസുമുതൽ ടിന്റുവും കുടുംബവും കർണാടകയിലെ സുള്ള്യയിലാണ് താമസിച്ചിരുന്നത്. നിലവിൽ ഡൽഹിയിലാണ് ടിന്റു താമസിക്കുന്നത്.
Story Highlights: Covid caller tuner Tintu Mol Joseph