സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത

June 23, 2020
latest weather report

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെ മുതൽ മഴ ശക്തമാകും. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് നാളെ (ബുധനാഴ്ച) യെല്ലോ അലർട്ട്. വ്യാഴാഴ്ച ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി തുടങ്ങിയ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: 97-ാം വയസ്സില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പാടി ‘എന്റടുക്കെ വന്നടുക്കും… ‘; പാപ്പുക്കുട്ടി ഭാഗവതര്‍ ഓര്‍മ്മയാകുമ്പോള്‍ നഷ്ടമായത് നൂറ്റാണ്ടിന്റെ കലാജീവതത്തെ

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയിട്ടുണ്ട്.

Story Highlights: rain alert kerala