പെന്ഗ്വിനിലേത് അത്ഭുതപ്പെടുത്തുന്ന പ്രകടനം; കീര്‍ത്തി സുരേഷിനെ പ്രശംസിച്ച് റാണ ദഗുബാട്ടി

‘പെന്ഗ്വിന്’ എന്ന ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ പ്രശംസിച്ച് തെലുങ്ക് താരം റാണ ദഗുബാട്ടി. ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയതോടെ നിരവധിപ്പേര്‍ കീര്‍ത്തിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.
‘ഈ ചിത്രം അത്ഭുതപ്പെടുത്തുന്നു. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള കഥാപാത്രമായിരുന്നിട്ടു കൂടി കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയില്‍ ജീവിക്കുകയാണ് കീര്‍ത്തി. ഒരു മികച്ച പെര്‍ഫോമര്‍ എന്ന നിലയില്‍ കീര്‍ത്തി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുന്നു’. റാണ ദഗുബാട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Read more: മാസ് ലുക്കില്‍ സുരേഷ് ഗോപി; 250-ാം ചിത്രത്തിനു വേണ്ടിയുള്ള മേക്കോവര്‍ ശ്രദ്ധേയമാകുന്നു
സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് പെന്ഗ്വിന്. കീര്‍ത്തി സുരേഷിനൊപ്പം മദംപട്ടി രംഗരാജ്, ലിംഗ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഈശ്വര്‍ കാര്‍ത്തിക്ക് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ്, സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Story highlights: Rana Daggubati About Penguin Movie