തുടർച്ചയായി സാനിറ്റൈസർ ഉപയോഗിക്കും മുൻപ് അറിയാൻ
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതു ഇടങ്ങളിൽ ഇടപഴകുമ്പോൾ അസുഖം പടരാതിരിക്കാൻ മാസ്ക് നിർബദ്ധമാക്കിയിരിക്കുകയാണ് സർക്കാർ. കൈകൾ അണുവിമുക്തമാക്കാൻ സോപ്പും സാനിറ്റൈസറും ഉപയോഗിക്കാനും നിർദ്ദേശങ്ങളുണ്ട്.
എന്നാൽ സാനിറ്റൈസറുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ കൂടുതലും സോപ്പുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
യാത്രാവേളകളിലും വ്യാപാരസ്ഥാപനങ്ങളും സാനിറ്റൈസർ ഉപയോഗിക്കാം. എന്നാൽ വീടുകളിൽ ഇരിക്കുന്നവർ കൂടുതലും സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ നിർബന്ധമായും കഴുകണം.
Read also: ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം
സാനിറ്റൈസറിൽ 60 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കണം. എന്നാൽ ചിലപ്പോൾ സാനിറ്റൈസർ അലർജിക്കും കാരണമാകാറുണ്ട്. കൂടുതൽ സമയം പ്രതിരോധം ഉറപ്പാക്കുന്നത് സോപ്പാണ്. അമിതമായി സാനിറ്റൈസർ ഉപയോഗിക്കുന്നത് കൈകളുടെ മാർദ്ദവം നശിക്കുന്നതിനും കാരണമാകും.
Story Highlights : sanitizer use health issues