ജൂലൈ 3 മുതൽ സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ

June 23, 2020

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രീകരണം പൂർത്തിയായ സിനിമ ലോക്ക് ഡൗൺ പശ്ചാത്തതിൽ തിയേറ്റർ റിലീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ് ചിത്രം.

ആമസോൺ പ്രൈമിലൂടെ സൂഫിയും സുജാതയും റിലീസ് ചെയ്യുന്ന വിവരം ജയസൂര്യ നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ജൂലൈ മൂന്നിനാണ് ചിത്രം റിലീസാവുന്നത്. ആമസോൺ പ്രൈം റിലീസിൻ്റെ പോസ്റ്ററും താരംനേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

അതേസമയം മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ഓൺലൈൺ റിലീസിനെതിരെ ശക്തമായ നിർദ്ദേശങ്ങളുമായി ഫിലിം ചേംബർ രംഗത്ത് എത്തിയിരുന്നു.

Read also: ‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ

നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായിവേഷമിടുന്നത് ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Story Highlights: Soofiyum Sujathayum Amazon release on july 3 rd