കുരച്ചുചാടി വാഹനങ്ങൾ സിഗ്നലിൽ നിർത്തിക്കും; ശേഷം, കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന തെരുവ് നായ- കരുതൽ നിറഞ്ഞ വീഡിയോ

സ്നേഹവും കരുതലും നായയോളമുള്ള മൃഗങ്ങൾ ചുരുക്കമാണ്. വളർത്തുനായയായാലും തെരുവുനായയായാലും മനുഷ്യനോട് വളരെ കരുതലും അടുപ്പവും അവ പ്രകടിപ്പിക്കാറുണ്ട്. അങ്ങനെയൊരു നായയുടെ കരുതൽ നിറഞ്ഞ കാഴ്ചയായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ജോർജിയയിൽ നിന്നുള്ള ഒരു തെരുവ് നായയാണ് വീഡിയോയിലുള്ളത്. ദിവസവും ഈ നായ നഴ്സറി കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നു. റോഡ് മുറിച്ച് കടക്കാനുള്ള അടയാളത്തിലൂടെ കുരച്ച് ചാടിയും ഓടിയും വാഹനങ്ങൾ നിർത്തിച്ച ശേഷം കുട്ടികൾക്കൊപ്പം ഈ നായയും നടക്കും.
Love for the kids💕
— Susanta Nanda (@susantananda3) June 24, 2020
A stray dog at Georgia has made it his job to protect this kindergarten class — so they can cross the street safely.
He shows up every single day, cursing out the cars that don't stop.
Unbelievable….
(Source:Rex Chapman) pic.twitter.com/tjt8HDL7X3
മാത്രമല്ല, നിർത്താതെ പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ ഓടി ദേഷ്യവും പ്രകടിപ്പിക്കുന്ന കാഴ്ച വീഡിയോയിൽ കാണാം. കാണുന്നവർക്ക് അമ്പരപ്പ് തോന്നുമെങ്കിലും ഈ നായ തന്റെ കടമപോലെയാണ് എന്നും കുട്ടികളെ റോഡ് മുറിച്ച് കടത്തുന്നത്.
Story highlights-stray dog helping kids to cross street safely