61-ാം ജന്മദിനത്തിൽ സുരേഷ് ഗോപിയെ കാത്തിരിക്കുന്ന രണ്ടു സമ്മാനങ്ങൾ

June 25, 2020

മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും സജീവ സാന്നിധ്യമായ സുരേഷ് ഗോപിക്ക് നാളെ 61-ാം പിറന്നാളാണ്. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിക്ക് ഇത്തവണ ഒരു ഗംഭീര പിറന്നാൾ തന്നെയാണ്. കാരണം 61-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് രണ്ട് സമ്മാനങ്ങളാണ്.

ഈ ജന്മദിനത്തിൽ സുരേഷ് ഗോപിയുടെ രണ്ടു ചിത്രങ്ങളുടെ വിശേഷങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസറും, സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും നാളെ എത്തും.

‘കസബ’യ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവൽ’. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ ലാലും പ്രധാന കഥാപാത്രമാണ്.

നിർമാതാവായ ടോമിച്ചൻ മുളകുപാടം ഒരുക്കുന്നതാണ് സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രം. ഈ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നാളുകളായി സുരേഷ് ഗോപി.

Story highlights- suresh gopi’s 61st birthday