‘നിന്റെ വാല് എന്റേതുകൂടിയല്ലേ..?’- സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ഒരു ക്യൂട്ട് വീഡിയോ
കുട്ടികളും മൃഗങ്ങളും വളരെ വേഗം സൗഹൃദത്തിലാകാറുണ്ട്. അല്പം കൂടി മുതിർന്നുകഴിയുമ്പോഴാണ് മനുഷ്യൻ, മൃഗം എന്ന വേർതിരിവൊക്കെ മനസിലാക്കുന്നത്. അതുവരെ മൃഗങ്ങൾ, സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെയാണ് നമുക്ക്. അങ്ങനെയൊരു രസകരമായ സൗഹൃദ കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ചില്ലുജാലകത്തിനപ്പുറത്തെ കാഴ്ചകൾ നോക്കി ഇരുകാലിൽ ഉയർന്ന് നിൽക്കുകയാണ് ഒരു നായ. നായയുടെ പിന്നിൽ നിന്നും കെട്ടിപിടിച്ചു നിൽപ്പുണ്ട്, ഒരു കുഞ്ഞ്. രണ്ടുപേർക്കും ഒരേ ഉയരം. മാത്രമല്ല, നായയുടെ വാലാടുന്നതാണ് രസകരം. രണ്ടാൾക്കും കൂടി ഒരു വാല് മതിയല്ലോ എന്നൊക്കെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.
Read More:‘ചന്ദന കാറ്റേ, കുളിർകൊണ്ടുവാ..’- ശ്രുതിയും താളവും ചോരാതെ ഒരു കുരുന്നുഗായിക- ഹൃദ്യം, ഈ വീഡിയോ
എത്ര ടെൻഷനിലാണെങ്കിലും ഇത്തരം രസകരമായ വീഡിയോകൾ കാണുമ്പോളുണ്ടാകുന്ന ആശ്വാസം ചെറുതല്ല.
Story highlights- toddler and puppy funny video