എന്തു ഭക്ഷണം കൊടുത്താലും ഉടനെ എത്തും മനസ്സ് നിറയ്ക്കുന്ന ഒരു ക്യൂട്ട് മറുപടി…; വൈറല്‍ വീഡിയോ
കുരുന്നുകളുടെ കൊഞ്ചലും ചിരിയും നിഷ്കളങ്കത നിറഞ്ഞ വര്‍ത്തമാനങ്ങളുമൊക്കെ ആരുടേയും മനം നിറയ്ക്കുന്ന കാഴ്ചകളാണ്. എത്ര കണ്ടാലും മതി വരാത്ത സുന്ദര കാഴ്ചകള്‍. എന്തു ഭക്ഷണം നല്കിയാലും ചിരിച്ചു കൊണ്ട് മനോഹരമായ ഒരു മറുപടി നല്കുന്ന കുഞ്ഞു വാവയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
ഗ്രേ മീക്കര്‍ എന്ന കുരുന്നിന് ഇന്‍സ്ററഗ്രാമില്‍ ആരാധകരും ഏറെയാണ്. ആര് എന്ത് ഭക്ഷണം നല്കിയാലും ഉടനെ എത്തും ‘താങ്ക്യു’ എന്ന മറുപടി. ഈ നന്ദി പറച്ചില് കേള്‍ക്കുമ്പോള്‍ തന്നെ ആരുടേയും മനസ്സ് നിറയും. അത്ര ക്യൂട്ട് ആണ് ഈ മറുപടി.
Read more: കഴിക്കുമ്പോള്‍ ഇങ്ങനെ കഴിക്കണം; വൈറലായി കുരങ്ങന്റെ പഴം തീറ്റ
‘താങ്ക്യു’ അല്ലെങ്കില്‍ നന്ദി സൂചകമായ വാക്കുകള്‍ ഉപയോഗിക്കാന്‍ മുതിര്‍ന്നവര്‍ പോലും പലപ്പോഴും തയാറാകാറില്ല. എന്നാല്‍ ഇത്തരക്കാര്‍ക്കൊക്കെ മാതൃകയാക്കാവുന്നതാണ് ഈ കുരുന്നിനെ. കേക്കോ, ഷേക്കോ, കുക്കീസോ അങ്ങനെ എന്തുമാകട്ടെ ഗ്രേ മിക്കറിന് ആരു നല്കിയാലും കുഞ്ഞുമിടുക്കന് നിറഞ്ഞ ചിരിയോടെ നന്ദി പറയും.
Story highlights: Toddler thanks mother for food every time