കഴിക്കുമ്പോള്‍ ഇങ്ങനെ കഴിക്കണം; വൈറലായി കുരങ്ങന്റെ പഴം തീറ്റ

June 23, 2020
Viral Video Of Monkey Eating Banana

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ ദൃശ്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്, ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സമൂഹമാധ്യമങ്ങള്‍ എന്താണ് എന്ന കാര്യത്തില്‍ വലിയ ധാരണകള്‍ ഒന്നും ഇല്ലെങ്കിലും മൃഗങ്ങളും പക്ഷികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ്. ജനിതകഘടനയില്‍ മനുഷ്യനുമായി സാമ്യം പുലര്‍ത്താറുണ്ട് ചിമ്പാന്‍സുകളും ഗൊറില്ലയുമൊക്കെ. കുരങ്ങനും മനുഷ്യനും തമ്മിലുള്ള ഒരു സമാന സ്വഭാവം വ്യക്തമാക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സംഗതി ഒരു കുരങ്ങന്‍റെ പഴം തീറ്റയാണ്. മനുഷ്യര്‍ പഴം കഴിക്കുന്നത് പോലെ തൊലി ഉരിഞ്ഞ് പഴത്തിന്റെ പുറമെയുള്ള നാരുകളും കളഞ്ഞ ശേഷമാണ് കുരങ്ങന്‍ പഴം തിന്നുന്നത്. എന്തായലും വൈറലായിരിക്കുകയാണ് ഈ കുരങ്ങന്‍റെ പഴം തീറ്റ. കോടിക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Story highlights: Viral Video Of Monkey Eating Banana

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!