ഇഷ്ടപ്പെട്ട കുതിരക്ക് വേണ്ടി ഒരു ‘കുഞ്ഞു താരാട്ട്’: ഹൃദ്യം ഈ വീഡിയോ
ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് രസകരങ്ങളായ വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും.
പലപ്പോഴും കുഞ്ഞു കുട്ടികളുടെ വീഡിയോയ്ക്കാണ് ആരാധകര്‍ ഏറെ. അവരുടെ നിഷ്കളങ്കത നിറഞ്ഞ ചിരിയും കുഞ്ഞി കൊഞ്ചലുമൊക്കെ കാഴ്ചക്കാരുടെ മനം നിറയ്ക്കാറണ്ട്. ഇത്തരത്തിലൊരു വീഡിയോ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഒരു കൊച്ചുമിടുക്കിയാണ് ഈ വീഡിയോയിലെ താരം.
തനിക്ക് ഏറെ പ്രിയപ്പെട്ട കുതിരയ്ക്ക് വേണ്ടിയാണ് ഈ മിടുക്കിയുടെ താരാട്ട്. കുഞ്ഞിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ മുഖം അവളോട് ചേര്‍ത്തു വയ്ക്കുന്ന കുതിരയേയും വീഡിയോയില്‍ കാണാം. 45 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. നിരവധിപ്പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
Story highlights: Viral video of little girl singing for her horse
If you’re having a rough day take 45-seconds and watch this little girl singing to her horse.🌎❤️ pic.twitter.com/erhrDbVLmL
— Rex Chapman🏇🏼 (@RexChapman) June 23, 2020