കണ്ണുകള്‍ക്കൊണ്ട് മനോഹരമായി സംസാരിക്കുന്ന സുജാത; ‘സൂഫിയും സുജാതയും’ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് അദിതി റാവു

July 2, 2020
Aditi Rao Hydari about Sufiyum Sujatayum character

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. അദിതി റാവു ഹൈദരി ആണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. സുജാത എന്നാണ് കഥാപാത്രത്തിന്റെ പേര്. സംസാര ശേഷിയില്ലാത്ത സൂജാതയ്ക്ക് സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

കണ്ണുകള്‍ക്കൊണ്ട് മനോഹരമായി സംസാരിക്കുന്ന കഥാപാത്രമാണ് സുജാത എന്ന് അദിതി റാവു പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് താരം സംസാരിച്ചത്. യഥാര്‍ത്ഥ സ്‌നേഹത്തിന്റേയും നിഷ്‌കളങ്കതയുടേയും ആള്‍രൂപമായാണ് തന്റെ കഥാപാത്രത്തെ കാണുന്നതെന്നും അദിതി റാവു കൂട്ടിച്ചേര്‍ത്തു.

സുജാത ഒരു നര്‍ത്തകിയാണ്. ഒരു നര്‍ത്തകിയെ അവതരിപ്പിക്കുക എന്നത് അത്ര അനായാസമായ ഒന്നല്ല. ചിത്രത്തിനായി ആംഗ്യഭാഷ പഠിക്കേണ്ടിവന്നുവെന്നും അദിതി റാവു പറഞ്ഞു. സുജാത എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.

Read more: നര്‍മ്മവും പ്രണയവും ഇഴചേര്‍ത്ത് ഒരു സംഗീതാവിഷ്‌കാരം: വീഡിയോ

ജൂലൈ മൂന്ന് മുതല്‍ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ എത്തും. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആമസോണ്‍ പ്രൈമിലൂടെ സൂഫിയും സുജാതയും സ്ട്രീം ചെയ്യുന്നത്.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Aditi Rao Hydari about Sufiyum Sujatayum character