ക്ലാസ്സിക്കൽ ചാരുതയിൽ മനോഹര നൃത്തവുമായി അഹാനയും സഹോദരിമാരും- വീഡിയോ

July 17, 2020

കുറഞ്ഞ സമയത്തിനുള്ളിലാണ് അഹാന കൃഷ്ണ സിനിമയിലും സമൂഹമാധ്യമങ്ങളിലും താരമായത്. വളരെ ശ്രദ്ധാപൂർവം സിനിമകൾ തിരഞ്ഞെടുക്കുന്ന അഹാന, അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു. ഇപ്പോൾ ‘ബജ്രാവോ മസ്താനി’ എന്ന ചിത്രത്തിലെ ‘പിംഗാ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് സഹോദരിമാർ. മുൻപ്, വെസ്റ്റേൺ ചുവടുകളുമായി ഇവർ അമ്പരപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ക്ലാസ്സിക്കൽ നൃത്തം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

‘ഗര്‍ മോരെ പര്‍ദേസിയ’ എന്ന ബോളിവുഡ് ഗാനത്തിന് മനോഹരമായ കൊറിയോഗ്രാഫി ഒരുക്കി അഹാനയും ഇഷാനിയും മുൻപ് ശ്രദ്ധേയരായിരുന്നു.

Read More: ‘പണി വരുന്നുണ്ട് അജു..’- ചിരി പടർത്തി അജു വർഗീസിന്റെ മക്കളുടെ ഡാൻസ്

അതേസമയം, അഹാനയും സഹോദരിമാരും സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലുകളുടെ തിരക്കിലാണ്. കുടുംബ വിശേഷവും, സിനിമാ വിശേഷവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ കൃഷ്ണകുമാറിന്റെ കുടുംബം സജീവസാന്നിധ്യമാണ്.

Story highlights-ahaana krishna and sisiters dancing video