അഞ്ചുമരങ്ങളിലായി വിളഞ്ഞു പാകമായ പഴങ്ങൾ; അഹാനയുടെ റംബൂട്ടാൻ വിശേഷങ്ങൾ

July 15, 2020

വീട്ടിലെ റംബൂട്ടാൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാന കൃഷ്ണയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. ലോക്ക് ഡൌൺ കാലത്ത് യുട്യൂബ് ചാനലിൽ സജീവമായ അഹാന, ഓരോ എപ്പിസോഡിലും വീട്ടിലെ നിരവധി വിശേഷങ്ങളാണ് പരിചയപ്പെടുത്താറുള്ളത്. ഇപ്പോൾ നിരവധി മരങ്ങളിലായി വിളഞ്ഞ റംബൂട്ടാൻ കാഴ്ചകളാണ് അഹാന പങ്കുവയ്ക്കുന്നത്.

ചെറുപ്പം മുതൽ വീട്ടിൽ വളരുന്ന റംബൂട്ടാൻ മുൻപ് വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ ഒപ്പം കൂട്ടിയതാണെന്ന് അഹാന പറയുന്നു. ഇപ്പോൾ അഞ്ചുമരങ്ങളിലായാണ് വീട്ടുമുറ്റത്തു റംബൂട്ടാൻ വിളഞ്ഞിരിക്കുന്നത്.

അച്ഛൻ കൃഷ്ണകുമാറിനാണ് റംബൂട്ടാൻ കൃഷിയുടെ സകല ക്രെഡിറ്റുമെന്ന് അഹാന. ‘കടയിൽ നിന്നും റംബൂട്ടാൻ വാങ്ങിയാൽ ഇത്രയും അംഗങ്ങളുള്ള വീട്ടിൽ നിസാര പൈസ പോരാ. അതുകൊണ്ടാവാം അച്ഛൻ ഇങ്ങനെയൊരു നീക്കം നടത്തിയത്’.

Read More: പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്

ലോക്ക് ഡൗൺ കാലത്ത് കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മാത്രമല്ല, ഓരോരുത്തരും സ്വന്തമായി യുട്യൂബ് ചാനലും ആരംഭിച്ചുകഴിഞ്ഞു. റംബൂട്ടാന് പുറമെ വീട്ടിലുണ്ടായ ഡ്രാഗൺ ഫ്രൂട്ട് വിശേഷവും അഹാന പങ്കുവെച്ചിരുന്നു.

Story highlights-ahaana krishna’s rambutan special video