അമിതാഭ് ബച്ചന്റെ നാല് വീടുകൾ സീൽ ചെയ്തു; സമ്പർക്ക പട്ടികയിൽ 30 പേർ
അമിതാഭ് ബച്ചനും കുടുംബവും കൊവിഡിൽ നിന്നും രോഗമുക്തി നേടുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
നാലുപേരെയും ആശുപത്രിയിലേക്ക് നീക്കിയ ശേഷം ബച്ചൻ കുടുംബത്തിന്റെ നാല് വീടുകൾ സീൽ ചെയ്തു. വീടുകൾ സ്ഥിതി ചെയ്ത പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ജൽസ, ജനക്, പ്രതീക്ഷ, വത്സ എന്നീ വീടുകളാണ് സീൽ ചെയ്തത്.
കൊവിഡ് സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചൻ തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ പത്തുദിവസങ്ങളിൽ തന്നോട് ഇടപഴകിയ ആളുകൾ പരിശോധനക്ക് വിധേയരാകണം എന്നും അമിതാഭ് ബച്ചൻ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭിഷേക് ബച്ചനും, ഐശ്വര്യ റായിക്കും, ആരാധയ്ക്കും രോഗം സ്ഥിരീകരിച്ചത്.
Read More: സമൂഹമാധ്യമങ്ങൾ തിരഞ്ഞ ഇന്ത്യയിലെ ഏക സ്വർണക്കടുവ ഇവിടെയുണ്ട്- ഒരു അപൂർവ കാഴ്ച
30 പേരെയാണ് അമിതാഭ് ബച്ചന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ 16 പേരെ ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി.
Story highlights-amitabh bachchan’s houses sealed and declared as containment zones