മത്തായി ചേട്ടന്റെ സ്പെഷ്യൽ ഗോതമ്പ് പൂരിക്ക് കറിയൊന്നും വേണ്ട; പാചക വിശേഷങ്ങളുമായി അനുസിത്താര

July 22, 2020

ലോക്ക് ഡൗണിൽ യൂട്യൂബിൽ സജീവമാണ് അനുസിത്താര. വീട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളും പാട്ടുകളുമൊക്കെയായി വേറിട്ടൊരു അനുഭവം തന്നെ അനുസിത്താര യൂട്യൂബ് ചാനലിലൂടെ സമ്മാനിക്കുന്നുണ്ട്. അടുത്തിടെ അനുസിത്താരയും മേക്കപ്പ് മാൻ മത്തായിയും ചേർന്ന് ഒരുക്കിയ ചക്കപ്പഴംപൊരി ശ്രദ്ധേയമായിരുന്നു. ഇപ്പോൾ കോഫീ പൂരിയുടെ രുചിക്കൂട്ടുമായി രണ്ടാളും എത്തിയിരിക്കുകയാണ്.

ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന പൂരിയുടെ പ്രത്യേകത ഇത് കറിയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റുമെന്നതാണ്. ചായക്കും, കോഫിക്കുമൊപ്പം സ്‌നാക്‌സ് പോലെ ഈ ഗോതമ്പ് പൂരി കഴിക്കാമെന്ന് അനുസിത്താര പറയുന്നു. മാത്രമല്ല വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് കോഫി പൂരിക്കാവശ്യം.

പാചകവിശേഷത്തിനൊപ്പം ചില സൗന്ദര്യ രഹസ്യങ്ങളും അനുസിത്താര വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, പ്രസിദ്ധരല്ലാത്ത ഒട്ടേറെ അനുഗ്രഹീത കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയിരുന്നു. അനുസിത്താരക്കൊപ്പം സഹോദരി അനുസൊനാരയും യൂട്യൂബ് ചാനലിൽ സജീവമാണ്.

അനുസൊനാരയുടെ പാട്ടുകൾ ഉൾപ്പെടുത്തി നിരവധി എപ്പിസോഡുകൾ അനുസിത്താര പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ സമയത്താണ് അനുസിത്താര വയനാട്ടിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും മികവ് പുലർത്തുന്ന അനുസിത്താര, രാമായണ മാസാരംഭത്തോട് അനുബന്ധിച്ച് രാമകഥക്ക് ചുവടുവെച്ചും ശ്രദ്ധേയയായിരുന്നു.

Read More: മഴയിൽ മാളം നിറഞ്ഞപ്പോൾ മക്കളെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കഷ്ടപ്പെടുന്ന എലി- ഹൃദയം തൊട്ടൊരു വീഡിയോ

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനുസിത്താര സിനിമയിൽ സജീവമായത്.

Story highlights-anusithara’s special coffee poori recipe