അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി ‘ആര്‍ട്ടിക്കിള്‍ 21’ ഒരുങ്ങുന്നു

July 15, 2020
Article 21 movie Aju Varghese

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ നടനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ആര്‍ട്ടിക്കിള്‍ 21 എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു.

ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വോക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് നിര്‍മാണം. അജു വര്‍ഗീസിന് പുറമെ, ലെന, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍, രാജേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിഥി കഥാപാത്രമായി ജോജു ജോര്‍ജും ചിത്രത്തിലെത്തുന്നുണ്ട്.

Read more: ‘വാതിക്കല് വെള്ളരിപ്രാവ്…’; ആസ്വാദകര്‍ ഹൃദയത്തിലേറ്റിയ പാട്ടിനെ പുകഴ്ത്തി ഭാവഗായകനും

വളരെ ഗൗരവമേറിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് സിനിമയുടെ പ്രമേയം എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. അഷ്‌കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. സന്ദീപ് നന്ദകുമാറാണ് എഡിറ്റിങ്.

Story highlights: Article 21 movie Aju Varghese