സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 23, 2020
new Covid cases reported in Kerala

കേരളത്തില്‍ ഇന്ന് പുതിയതായി 1078 പര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാം ദിനമാണ് പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകള്‍ 1000 കടക്കുന്നത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിതാണ് ഇക്കാര്യം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം- 222
കൊല്ലം-106
എറണാകുളം-100
മലപ്പുറം-89
തൃശ്ശൂര്‍-83
ആലപ്പുഴ-82
കോട്ടയം-80
കോഴിക്കോട്-67
ഇടുക്കി-63
പാലക്കാട്-51
കണ്ണൂര്‍-51
കാസര്‍ഗോഡ്-47
പത്തനംതിട്ട-27
വയനാട്-10

Story highlights: Corona Virus Covid 19 Positive Cases In Kerala Latest Updates