കൊവിഡ് രോഗികൾ കുഴഞ്ഞുവീണ് മരിക്കുന്നു; അറിയാം ‘സൈലന്റ് ഹൈപോക്സിയ’യെ

July 27, 2020
silent hypoxia

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം മരണസംഖ്യയും കൂടുന്നുണ്ട്. കൊറോണ രോഗികൾ കുഴഞ്ഞ് വീണ് മരിക്കുന്നതും തുടർക്കഥയാകുന്ന സാഹചര്യത്തിൽ അറിയാം ഇതിന് പിന്നിലെ ചില കാരണങ്ങൾ.

കൊവിഡ് ബാധിതർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് കാരണം സൈലന്റ് ഹൈപോക്സിയ ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എന്താണ് സൈലന്റ് ഹൈപോക്സിയ..?

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം സംഭവിക്കുന്നതാണ് സൈലന്റ് ഹൈപോക്സിയ. സാധാരണ രോഗികളിൽ രക്തത്തിലെ ഓക്സിജൻ തോത് കുറയുമ്പോൾ ഇവർക്ക് ശ്വാസതടസം സംഭവിക്കാറാണ് പതിവ്. എന്നാൽ കൊറോണ വൈറസ് ബാധിതരിൽ രക്തത്തിലെ ഓക്സിജൻ കുറയുമ്പോൾ രക്തം കട്ടപിടിക്കും, ഇതോടെ ശ്വാസ തടസം സംഭവിക്കുന്നത് തിരിച്ചറിയാൻ കഴിയില്ല. ഇത് പെട്ടന്നുള്ള കുഴഞ്ഞ് വീണ് മരണങ്ങൾക്ക് കാരണമാകും.

ഗുരുതരമായ രോഗങ്ങൾ ഉള്ളവരിലും പ്രായമായവരിലുമാണ് പൊതുവെ സൈലന്റ് ഹൈപോക്സിയ സംഭവിക്കുന്നത്. എന്നാൽ പോര്‍ട്ടിബിള്‍ പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്നത് വഴി ഇത്തരം രോഗമുള്ളവരെ പെട്ടന്ന് കണ്ടെത്താനും പരിശോധിക്കാനും സാധിക്കും. 

Read also: കൊവിഡ് ബാധിച്ചും നിത്യ ചെലവിന് ബുദ്ധിമുട്ടിയും പ്രതിസന്ധിയിലായ നർത്തകർക്ക് പണമയച്ച് ഋത്വിക് റോഷൻ

അതേസമയം രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ചയാണ് അരലക്ഷം കടന്ന് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 14,28,229 ആയി. 24 മണിക്കൂറിനകം 750 പേർ മരിച്ചു. ആകെ മരണം 32,723 ആയി.

Story Highlights: covid collapsed death silent hypoxia