‘കറുത്തമ്മ’ മുതല്‍ ‘അമ്പടി ജിഞ്ചിന്നാക്കിടി’ വരെ: ഭാവാഭിനയത്തില്‍ അതിശയിപ്പിച്ച് കൊച്ചു മിടുക്കി

July 10, 2020
Dhaksha Amazing Performance In Inshot

മികവാര്‍ന്ന അഭിനയം കൊണ്ട് സമൂഹമാധ്യങ്ങളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച മിടുക്കിയാണ് ദക്ഷ എന്ന ദേവൂട്ടി. ടിക് ടോക്ക് വീഡിയോകളിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടേയുമെല്ലാം ഈ മിടുക്കി സൈബര്‍ ഇടങ്ങളില്‍ താരമായി. കിലുക്കത്തിലെ വട്ടുകേസ് തമ്പുരാട്ടി കഥാപാത്രമായും യോദ്ധാ എന്ന ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിച്ച ദമയന്തി കഥാപാത്രമായുമൊക്കെ കൈയടി നേടിയിട്ടുണ്ട് ദേവൂട്ടി.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ദേവൂട്ടി വീണ്ടും. മിടുക്കിയുടെ ഇന്‍ഷോട്ട് വീഡിയോകളാണ് ശ്രദ്ധ നേടുന്നത് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ചെമ്മീനിലെ കറുത്തമ്മയായുള്ള ദേവൂട്ടിയുടെ വേഷപ്പകര്‍ച്ച പ്രശംസനീയമാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ഈ മിടുക്കിക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Read more: ഊഞ്ഞാലിന് അരികെ സ്വയം ഒരു വീഴ്ച; ‘കുഞ്ഞാവ’യുടെ അഭിനയം വൈറല്‍: ചിരിവീഡിയോ

ബിഗ് സ്‌ക്രീനില്‍ വലിയ അവസരങ്ങള്‍ കാത്തിരിപ്പുണ്ടെന്ന് നിരവധി ആളുകള്‍ മിടുക്കിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നു. ഭാവാഭിനയത്തിലും ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ കുട്ടിപ്രതിഭ. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ദേവൂട്ടി കാഴ്ചവയ്ക്കുന്നതും. എന്തായാലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി നേടുകയാണ് ഈ കൊച്ചുമിടുക്കി.