കളിച്ച് ചിരിച്ച് സുശാന്ത്; നൊമ്പരമായി ദിൽ ബച്ചാരെ ട്രെയ്‌ലർ

July 7, 2020

ഇന്ത്യൻ സിനിമാ ലോകത്തിന് മുഴുവൻ നൊമ്പരമായാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് മരണത്തിന് കീഴടങ്ങിയത്. സുശാന്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിൽ അദ്ദേഹം അഭിനയിച്ച അവസാന ചിത്രം ‘ദിൽ ബച്ചാരെ ’ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്.

ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഹോട്ട് സ്റ്റാർ സബ്സ്ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും സുശാന്തിനോടുള്ള ആദരവെന്ന പോലെ ചിത്രം സൗജന്യമായി കാണാൻ സാധിക്കും. ജൂലൈ 24നാണ് ‘ദിൽ ബേചാരാ’ റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമുണർത്തുന്നത്. ജോണ് ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ട ചിത്രമാണ് ‘ദിൽ ബേചാരാ’. പുതുമുഖമായ സഞ്ജനയാണ് ചിത്രത്തിലെ നായിക. 2014ൽ ഹോളിവുഡിലും ‘ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്’ എന്ന പേരിൽ ചിത്രം എത്തിയിരുന്നു.

Read also: കൃഷ്ണനെ വിളിച്ചുപാടി കുട്ടിപ്പാട്ടുകാരി; ഹൃദയംതൊട്ട് മനോഹരഗാനം

മുകേഷ് ചബ്രാ സംവിധാനം ചെയ്യുന്ന ‘ദിൽ ബേചാരാ’ യിൽ സംഗീതമൊരുക്കിയിരിക്കുന്നത് എ ആർ റഹ്‌മാനാണ്. ഫോക്സ് സ്റ്റാർ സ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മേയിലായിരുന്നു ‘ദിൽ ബേചാരാ’ റിലീസ് ചെയ്യാനിരുന്നത്. പിന്നീട് കൊവിഡ് മൂലം റിലീസ് മാറ്റി. സുശാന്തിന്റെ മരണത്തോടെ ചിത്രം ഓൺലൈനിൽ പ്രദർശിപ്പിക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു.

Story Highlights: Dil Bechara Official Trailer