‘ഇക്കാക്കയ്ക്കും എനിക്കും പിറന്നാൾ’; ഒരേ ദിനം പിറന്നാൾ ആഘോഷിച്ച് ദുൽഖർ സൽമാനും മഖ്‌ബൂലും

July 28, 2020

ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ അനിയന്റെ മകൻ മഖ്‌ബൂൽ സൽമാനും ഇന്ന് തന്നെയാണ് പിറന്നാൾ. തനിക്കും ഇക്കാക്കയ്ക്കും പിറന്നാൾ ആശംസിച്ച് മഖ്‌ബൂൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

‘താങ്കൾക്ക് പിറന്നാൾ ആശംസകൾ, എനിക്ക് പിറന്നാൾ ആശംസകൾ, നമുക്ക് പിറന്നാൾ ആശംസകൾ’, എന്നാണ് മഖ്‌ബൂൽ സൽമാൻ കുറിച്ചിരിക്കുന്നത്. ആശംസയ്ക്ക് ഒപ്പം ചെറുപ്പത്തിൽ ദുൽഖർ സൽമാനൊപ്പമുള്ള ചിത്രവും മഖ്‌ബൂൽ പങ്കുവെച്ചിട്ടുണ്ട്.

1986 ജൂലൈ 28നാണ് ദുൽഖർ സൽമാൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി ജനിച്ചത്. കൊച്ചിയിലും ചെന്നൈയിലും അമേരിക്കയിലുമായി പഠനം പൂർത്തിയാക്കിയ ശേഷമാണ് ദുൽഖർ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയത്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ നായകനായി അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ് വരെ തന്റെ അഭിനയ പ്രതിഭ തെളിയിച്ച താരമാണ് ദുൽഖർ.

മമ്മൂട്ടിയുടെ സഹോദരനേയും നടനുമായ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്‌ബൂൽ സൽമാൻ. അസുരവിത്ത്, മാറ്റിനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മഖ്‌ബൂൽ ശ്രദ്ധേയനായത്.

Read More:‘നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു’- കെ എസ് ചിത്രക്ക് ജന്മദിനമാശംസിച്ച് മുഖ്യമന്ത്രി

അതേസമയം,ദുൽഖർ സൽമാന് ജന്മദിനാശംസകളുമായി താരങ്ങളും രംഗത്തെത്തി. പ്രിത്വിരാജ്, ഭാര്യ സുപ്രിയ മേനോൻ എന്നിവർ ആശംസകളറിയിച്ചു. കൊവിഡ് കാലമായതുകൊണ്ട് ആഘോഷങ്ങളെല്ലാം ഡിജിറ്റലായിരിക്കുകയാണ്. വലിയ ആഘോഷങ്ങൾ സാധ്യമല്ലെങ്കിലും സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

Story highlights- dulquer salmaan and maqbool salmaan celebrating their birthday together