‘നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു’- കെ എസ് ചിത്രക്ക് ജന്മദിനമാശംസിച്ച് മുഖ്യമന്ത്രി

July 27, 2020

മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് ജന്മദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രയുടെ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫാസിനോക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ;

മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകള്‍. നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭവനകളാണ് ചിത്ര നല്‍കിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളില്‍ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവന്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയില്‍ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്; 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയയാണ് ചിത്ര. തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടി. 16 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്ര കരസ്ഥമാക്കിയിട്ടുണ്ട്.

Story highlights-chief minister wishing k s chithra on her birthday