ആരാണ് ഫൈസല്‍ ഇബ്രാഹിം; ശ്രദ്ധനേടി വിഷ്ണു വിശാലിന്റെ എഫ്ഐആർ

July 18, 2020
fir

രാക്ഷസൻ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് വിഷ്ണു വിശാൽ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് എഫ് ഐ ആർ. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഇപ്പോൾ ചിത്രത്തിന്റെ പ്രോമോ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിഷ്ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രോമോ വീഡിയോ പുറത്തിറക്കിയത്.

മനു ആനന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം സുജാത പ്രൊഡക്ഷൻസിന്റെ ബാനറിൽ ആനന്ദാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ നായികമാരായി എത്തുന്നത് മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ, റെബ മോണിക്ക എന്നിവരാണ്. മലയാളി താരം മാല പാർവതിയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റാം കുമാർ സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിശാൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. 

രാക്ഷസനിലെ കഥാപാത്രങ്ങളെല്ലാം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. വലിയ താരസമ്പന്നമല്ലായിരുന്നിട്ടുകൂടി ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ചിത്രം ഈ അടുത്തിടെയൊന്നും തമിഴിൽ ഉണ്ടായിട്ടില്ല എന്നായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ച പ്രതികരണം.

Read also: ഭക്ഷണ സാധങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചില പൊടികൈകൾ

വിഷ്ണു വിശാലിനൊപ്പം അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. സൈക്കോ ത്രില്ലറുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ സസ്‍പെൻസുകൾ നിറഞ്ഞിരുന്നു.

Story Highlights: Fir promo video