ഫ്ളവേഴ്സ് ഉടന്‍ ആരംഭിക്കുന്ന ഫാമിലി ഷോയിലേക്ക് ദമ്പതികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുങ്ങുന്നു
‘ജീവിതം യവ്വനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കണമെന്ന്’ കഥാകാരന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. യവ്വനത്തിന്റെ ചുറുചുറുക്കും സ്നേഹത്തിന്റെ കരുത്തും കൈമുതലുള്ള ദമ്പതികള്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ഫ്ളവേഴ്സ് ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന ഫാമിലി ഷോയിലേക്കാണ് അവസരം.
ഇണക്കങ്ങളും പിണക്കങ്ങളും ഇഴചേര്‍ത്ത് ജീവിതത്തില്‍ രസം നിറയ്ക്കുന്ന ദമ്പതികള്‍ക്ക് മികച്ച അവസരമായിരിക്കും ഈ ഫാമിലി ഷോ. പങ്കെടുക്കാന്‍ താല്പര്യമുള്ള ദമ്പതിമാര്‍ ഒരുമിച്ചുള്ള ഒരു മനോഹര ചിത്രവും രസകരമായ ഒരു വീഡിയോയും [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. ജൂലൈ 30 ന് മുമ്പായാണ് അയക്കേണ്ടത്. 35 വയസ്സു വരെയുള്ള ദമ്പതികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്ളവേഴ്സ് ടിവി. ചിരിയും ചിന്തയും സ്നേഹവും നിറച്ച പരിപാടികളിലൂടെ ഫ്ളവേഴ്സ് സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചു. പ്രേക്ഷകുടെ ഹൃദയതാല്പര്യങ്ങള്ക്ക് അനുസരിച്ചുള്ളതാണ് ഫ്ളവേഴ്സ് ടിവിയിലെ ഓരോ പരിപാടികളും. ആവിഷ്കാര ശൈലിയും പ്രമേയത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ പരിപാടികള്‍ക്ക് ആസ്വാദകരും ഏറെയാണ്.
Story highlights: Flowers Family Show