‘എത്ര വളര്‍ന്നാലും കുഞ്ഞുങ്ങളുടെ മനസ്സാ’; ഓണ്‍ലൈന്‍ ക്ലാസിലെ ‘കുട്ടിയായി’ ഒരു മുത്തശ്ശിയമ്മ
പ്രായംകൊണ്ട് ഒരുപാട് വളര്‍ന്നെങ്കിലും മനസ്സ് ഇപ്പോഴും കുട്ടികളുടേത് പോലെയാ… എന്ന് പറഞ്ഞ് കേള്‍ക്കാന്‍ ഇടയ്ക്കെങ്കിലും ആഗ്രഹിക്കാറുണ്ട് പലരും. അത്രമേല്‍ നിഷ്കളങ്കമാണ് കുട്ടിളുടെ മനസ്സ്. അതുകൊണ്ടുതന്നെ ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യത്തെ ഹൃദയംകൊണ്ടെങ്കിലും ചിലര്‍ തിരികെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ബാല്യത്തിന് സമമാണ് വാര്‍ധക്യവും. ചിരികൊണ്ടും നിഷ്കളങ്കത കൊണ്ടുമൊക്കെ ചില മുത്തശ്ശിമാര്‍ ഹൃദയങ്ങള്‍ കീഴടക്കുന്നതും അതുകൊണ്ടുതന്നെ.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു മുത്തശ്ശിയമ്മ. കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന മുത്തശ്ശിയുടെ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ‘എത്ര വളര്‍ന്നാലും കുഞ്ഞുങ്ങളുടെ മനസ്സാ ഈ മുത്തശ്ശിക്ക്’ എന്ന് ആരും പറഞ്ഞു പോകും വീഡിയോ കണ്ടാല്‍.
Read more: ‘മനസ്സ് നിറയ്ക്കുന്ന ആലിംഗനം’; വീരേന്ദ്ര സേവാഗ് പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് സൈബര്‍ ലോകം
ഓണ്‍ലൈന്‍ ക്ലാസ് വെറുതെ കണ്ട് ആസ്വദിക്കുകയല്ല ഈ മുത്തശ്ശി. മറിച്ച് അധ്യാപകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കൈകള്‍ ഉയര്‍ത്തുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നിഷ്കളങ്കത നിറഞ്ഞ ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല എന്നാണ് പലരും നല്കുന്ന കമന്റ്.
കൊവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളേയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളിലെ മനോഹരങ്ങളായ പല മുഹൂര്‍ത്തങ്ങളുടേയും വീഡിയോ മുന്‍പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
Story highlights: Grandmother attending online class goes viral in internet