സംസ്ഥാനത്ത് മഴ കനക്കുന്നു; കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടം

July 17, 2020
Heavy rain and yellow alert in Kerala

സംസ്ഥാനത്ത് കനത്ത മഴ. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച ഒന്‍പത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

Read also: ക്യാമറയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫര്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വീടു പണിയും: ഇതാണ് ‘ക്യാമറ വീട്’

കനത്ത മഴയുടെ സാഹചര്യത്തിൽ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Story Highlights: Heavy rain Alert