സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിലും കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധപാലിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.
Read also: കൊവിഡ് പ്രതിരോധം: ഉപയോഗിച്ച മാസ്കും ഗ്ലൗസും എന്തു ചെയ്യണം…
ശക്തമായ കാറ്റിന് സാധ്യതയുള്ളപ്പോൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രം താമസിക്കുക. കേടായ മേൽക്കൂരകളുള്ള വീടുകളിലും കെട്ടിടങ്ങളിലും കനത്ത മഴയും കാറ്റും ഉള്ളപ്പോൾ താമസിക്കാതിരിക്കുക. അതുപോലെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി കമ്പികളിലേക്ക് വീണുകിടക്കുന്ന മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുന്നതിന് അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. മഴക്കാലങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതിനാൽ എമർജൻസി ലൈറ്റ്, ടോർച്ച്, മെഴുകുതിരി തുടങ്ങിയവ കരുതിവയ്ക്കണം.
Story Highlights: Heavy Rain Alert