സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുൻകരുതൽ നടപടികളുടെ ഭാഗമായി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 എംഎം വരെ മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരുന്ന നാല് ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാനും. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Read also: ചതുപ്പിൽ കുടുങ്ങിക്കിടന്ന മാനിനെ രക്ഷിച്ചത് ജീവൻ പണയംവെച്ച്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ :
2020 ജൂലൈ 02: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
2020 ജൂലൈ 03: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
2020 ജൂലൈ 04: കണ്ണൂർ, കാസർഗോഡ്
2020 ജൂലൈ 05: കാസർഗോഡ്
Story Highlights: Heavy rain alert