ചതുപ്പിൽ കുടുങ്ങിക്കിടന്ന മാനിനെ രക്ഷിച്ചത് ജീവൻ പണയംവെച്ച്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ

July 1, 2020
video

സഹജീവി സ്നേഹത്തിന്റെ നന്മ പറയുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അടുത്തിടെ തലയിൽ ജാർ കുടുങ്ങിയ കരടിക്കുട്ടിയെ രക്ഷിച്ച ബോട്ട് യാത്രക്കാരുടെ വീഡിയോയും കരയിലൂടെ അലഞ്ഞു നടന്ന പെൻക്വിൻ കുഞ്ഞിനെ കടലിലേക്ക് പറഞ്ഞുവിടുന്ന യുവതിയുടെ ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരോഗ്യകരമായ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

ഇക്കാലത്ത് മനുഷ്യരേക്കാൾ അധികമായി മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുള്ളത്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് വെള്ളത്തിൽ വീണ് അഴുക്കിൽ കുടുങ്ങിക്കിടക്കുന്ന മാനിനെ രക്ഷിക്കുന്ന ആളുകളുടെ വീഡിയോ.

പലപ്പോഴും ജീവൻ പണയംവെച്ചാണ് പലരും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നത്. അത്തരത്തിലുള്ള വീഡിയോയാണ് ഇതും. ഒരു പാലത്തിൽ നിന്നും കയറില്‍തൂങ്ങി അതിസാഹസികമായി വെള്ളത്തിൽ ഇറങ്ങി അവിടെ കൂടിക്കിടക്കുന്ന അഴുക്കുകൾ വകഞ്ഞ് മാറ്റിയാണ് അദ്ദേഹം ആ മൃഗത്തെ രക്ഷിക്കുന്നത്.

Read also: ജനിച്ചയുടൻ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി വാത്ത കുഞ്ഞുങ്ങൾ; സാഹസീക വീഡിയോ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. സോഷ്യൽ ലോകത്ത് നിന്നും അഭിനന്ദന പ്രവാഹമാണ് ഈ നന്മ മനസുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: man risks life to save swamp deer