ജൂലൈ 4 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂലൈ ആറ് വരെ പരക്കെ മഴ പെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ നാല് വരെ മഴ അതിശക്തമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും സംസ്ഥാനത്ത് പല ഇടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read more: പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും കോടമഞ്ഞിനും മുകളിലൂടെ മനസ് നിറച്ച് ഒരു ആകാശയാത്ര…
കനത്ത മഴയുടെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം എന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.
Story highlights: Kerala latest weather report updates