ലോക്ക് ഡൗൺ റിപ്പോർട്ടിങ്ങിനിടയിൽ ബിസ്കറ്റ് ആവശ്യപ്പെട്ടും സംശയങ്ങൾ ചോദിച്ചും മക്കൾ- രസകരമായ വീഡിയോ
കൊവിഡ് വ്യാപന ഭീഷണി ശക്തമായി തന്നെ നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും ചില ജോലികളിൽ വർക്ക് ഫ്രം ഹോം സൗകര്യം സ്ഥിരമായി തന്നെ നൽകിയിരിക്കുകയാണ്. കാരണം തിങ്ങിനിറഞ്ഞ് ഇനി ഓഫീസുകളിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കില്ല. സാമൂഹിക അകലം പാലിക്കേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുന്നു.
ലോകം ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോകാൻ തുടങ്ങിയിട്ട് ആറുമാസങ്ങൾ കഴിഞ്ഞു. കുട്ടികളും ഓൺലൈൻ പഠനമൊക്കെയായി വീട്ടിൽ തന്നെയുണ്ട്. മാധ്യമ പ്രവർത്തകർക്കാണ് വർക്ക് ഫ്രം ഹോം വലിയ വെല്ലുവിളിയായത്. കുട്ടികളുള്ളവർ വളരെ ബുദ്ധിമുട്ടിയാണ് ലൈവ് റിപ്പോർട്ടിങ്ങൊക്കെ നടത്തുന്നത്.
ഇപ്പോൾ രസകരമായ ചില റിപ്പോർട്ടിങ്ങ് വീഡിയോകൾ ശ്രദ്ധേയമാകുകയാണ്. ലൈവിൽ സംസാരിക്കുന്ന റിപ്പോർട്ടറുടെ മടിയിൽ കയറി ഇരുന്ന് ഈ ഫോട്ടോ എവിടെ സ്ഥാപിക്കണം എന്നൊക്കെ സംശയം ചോദിക്കുകയാണ് മകൾ. റിപ്പോർട്ടർ മകളെ അടുത്തുനിന്നും അകറ്റാൻ നോക്കുന്നുണ്ടെങ്കിലും രക്ഷയില്ല. ഒടുവിൽ കുട്ടിയുടെ ചോദ്യത്തിന് ചാനൽ അവതാരകൻ മറുപടി പറയുന്നു. പിന്നെ അദ്ദേഹത്തിന്റെ പേരെന്താണ് എന്നായി മകളുടെ ചോദ്യം.
“Mummy what's his name?”
— BBC News (UK) (@BBCNews) July 1, 2020
Dr Clare Wenham, we understand your struggles of working from home and looking after children 😂https://t.co/vXb15EQatL pic.twitter.com/4f3PODtJWA
Read More: സുന്ദര ഭാവങ്ങളിൽ കണ്ണുകൾ കൊണ്ട് നൃത്തം ചെയ്ത് ഒരു കൊച്ചുമിടുക്കി- ഹൃദ്യം ഈ വീഡിയോ
ABSOLUTE SCENES ON SKY NEWS pic.twitter.com/EkdJTinkTW
— Scott Bryan (@scottygb) July 1, 2020
മറ്റൊരു വീഡിയോയിൽ റിപ്പോർട്ടറായ അമ്മയോട് ബിസ്കറ്റ് എടുക്കാൻ അനുവാദം ചോദിക്കുകയാണ് മകൻ. എവിടെയാണ് ബിസ്കറ്റ്, മൂന്നെണ്ണം എടുത്തോട്ടെ എന്നൊക്കെ കുട്ടി ചോദിക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടിലും വീടുകളിൽ നിന്നും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് സമൂഹം.
Story highlights-kids interrupting their mothers during reporting