‘ഷർട്ടിൽ തുടങ്ങി കാർ വരെ നീളുന്ന സാദൃശ്യം; ഇത് ഒരു മമ്മൂട്ടി ആരാധകന്റെ യാദൃശ്ചികമായ മുന്നേറ്റം’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

July 17, 2020

മിനി കൂപ്പറിന്റെ ഏറ്റവും പുതിയ എഡിഷൻ സ്വന്തമാക്കിയ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ. സ്പെഷ്യൽ എഡിഷനിലുള്ള ഈ കാറുകൾ ഇന്ത്യയിൽ ആകെ 20 എണ്ണമാണുള്ളത്. കേരളത്തിലാകട്ടെ, നാലെണ്ണവും. വാഹനം സ്വന്തമാക്കിയതിന് പിന്നാലെ മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമിയായ സൂപ്പർതാരത്തോടുള്ള സാദൃശ്യമാണ് കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നത്.

തന്റെയും മമ്മൂട്ടിയുടേയും ചില ചിത്രങ്ങൾ ചേർത്താണ് കുഞ്ചാക്കോ ബോബൻ കൗതുകകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരേ തരത്തിലുള്ള ഷർട്ടുകൾക്കൊപ്പം മമ്മൂട്ടിയുടെ പ്രിയ വാഹനമായ മിനി കൂപ്പറും സ്വന്തമാക്കിയ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ.

‘ഒരു ആരാധകന്റെ യാദൃശ്ചികവും മനഃപൂർവമല്ലാത്തതുമായ മുന്നേറ്റം’ എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിനൊപ്പം കുറിക്കുന്നത്. വാഹനത്തിനൊപ്പം മമ്മൂട്ടിയുടെ അതേ പാറ്റേണിലും നിറത്തിലുമുള്ള ഷർട്ടുകൾ സ്വന്തമാക്കിയ സന്തോഷവും കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നു.

വലിയ വാഹന പ്രേമിയായ മമ്മൂട്ടിക്ക് മിനി കൂപ്പർ എസ് ആണ് ഉള്ളത്. ഇതിനുപുറമെ ബി എം ഡബ്ള്യു 5 സീരിസ്, ബി എം ഡബ്ള്യു എം3, ഫോക്സ്‌വാഗൺ പസ്സാറ്റ് തുടങ്ങി ഒട്ടേറെ വാഹനങ്ങൾ മമ്മൂട്ടിക്ക് ഉണ്ട്.

Story highlights-Kunchacko boban’s instagram post