അത്ഭുതപ്പെടുത്തി സൺ മത്സ്യങ്ങൾ; ഒറ്റത്തവണ ഇടുന്നത് 30 കോടിയിലധികം മുട്ടകൾ
പ്രകൃതിയിലുള്ള പല ജീവികളും മനുഷ്യനെ പലപ്പോഴും ആശ്ചര്യപ്പെടുത്താറുണ്ട്. മനോഹരമായ കാഴ്ചകളും കൗതുകം നിറയ്ക്കുന്ന നിരവധി ജീവികളും ഉള്ള ഇടമാണ് കടൽ. കടലിനടിയിലെ കൗതുക കാഴ്ചകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട്.
ഇപ്പോഴിതാ കേൾക്കുമ്പോൾ തന്നെ അത്ഭുതവും കൗതുകവും നിറയ്ക്കുകയാണ് സൺ മത്സ്യങ്ങൾ. ഒറ്റത്തവണ 30 കോടിവരെ മുട്ടകൾ ഇടാൻ സാധിക്കും എന്നതുതന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതയും.
മുള്ളുകളുള്ള മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭാരമേറിയവയാണ് സൺ മത്സ്യങ്ങൾ. സാധാരണ മത്സ്യങ്ങളെപോലെത്തന്നെ മുഖവും പരന്ന ഉടലും ഉള്ള സൺ മത്സ്യങ്ങളുടെ ചിറകുകൾ വളരെ വലുതാണ് എന്നാൽ വാൽ ഭാഗം ഉടലിനെ അപേക്ഷിച്ച് വളരെ ചെറുതാണ്.
പൂർണ്ണ വളർച്ചയെത്തിയ സൺ മത്സ്യങ്ങൾക്ക് 14 അടി നീളവും 1000 കിലോഗ്രാം ഭാരവും വരെ ഉണ്ടാകാറുണ്ട്. അതേസമയം ഈ മത്സ്യങ്ങൾ പൊതുവെ അപകടകാരികളല്ല.
Story Highlights: Lif eof Sun Fish